2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മഴക്കാലമല്ലേ? കാറിന്റെ മൈലേജ് കൂട്ടാനുളള ഈ വഴികള്‍ അറിയാതെ പോകരുത്

കേരളത്തില്‍ മഴ തകര്‍ത്തു പെയ്യുകയാണ്. റോഡും വഴികളും മിക്കപ്പോഴും വെളളക്കെട്ടാണ്. അതിനാല്‍ തന്നെ നടന്നും ഇരുചക്ര വാഹനത്തിലും നടത്തുന്ന യാത്രകള്‍ക്ക് ശമനമിട്ട് ഒട്ടേറെ പേര്‍ തങ്ങളുടെ ചെറിയ യാത്രകള്‍ പോലും കാറിനുളളിലാക്കിയിട്ടുണ്ട്. എന്നാല്‍ ഫ്യുവലിന്റെ കടുത്ത വില വര്‍ദ്ധനവിനൊപ്പം കനത്ത മഴ കാറിന്റെ ഇന്ധനക്ഷമത കുറക്കാനും ഇടയാക്കുന്നുണ്ട്. അതിനാല്‍ തന്നെ കാറിന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ചില ടിപ്പ്‌സുകള്‍ ഉപയോഗിച്ച് നോക്കാവുന്നതാണ്.

കഴിവതും കനത്ത വെള്ളക്കെട്ടും കുണ്ടും കുഴിയുമൊക്കെയുളള റോഡുകള്‍ പരമാവധി ഒഴിവാക്കി സ്‌ട്രെയിറ്റ് റോഡിലൂടെ വാഹനം ഓടിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഇതിനൊപ്പം ഇത്തരത്തില്‍ വെള്ളക്കെട്ടുക്കള്‍, റോഡിലെ തടസങ്ങള്‍ എന്നിവമൂലം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ കഴിവതും എഞ്ചിന്‍ ഓഫാക്കാന്‍ ശ്രദ്ധിക്കണം, ഇത് വാഹനത്തിന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ടയറിന്റെ പ്രഷര്‍ താഴ്ന്ന് പോകാതെ ശ്രദ്ധിക്കലും വളരെ അത്യാവശ്യമാണ്. ടയര്‍ പ്രഷര്‍ കുറയുമ്പോള്‍ കൂടുതല്‍ ഇന്ധനം കത്തിക്കേണ്ടി വരും.

ഇതിനൊപ്പം തന്നെ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്, മഴക്കാലത്തെ വാഹനത്തിന്റെ വേഗത. കൂടിയ വേഗത മഴക്കാലത്ത് വലിയ അപകടങ്ങളിലേക്ക് നയിക്കാന്‍ കാരണമാകും. അത്‌കൊണ്ട് തന്നെ മിതമായ വേഗത മാത്രമാണ് മഴക്കാലത്ത് ഉചിതം, ഇത് സുരക്ഷക്കും അതുപോലെ തന്നെ മികച്ച മൈലേജിനും കാരണമാകുന്നു.

നനഞ്ഞ റോഡും ചെളിവെളളവും മറ്റും വാഹനങ്ങളെ വ്യത്തികേടാക്കുന്ന കാലം കൂടിയാണ് മഴക്കാലം. അതിനാല്‍ തന്നെ മികച്ച പരിപാലനവും വണ്ടി സര്‍വ്വീസ് ചെയ്യലും ഏറ്റവും അത്യന്താപേക്ഷിതമായ സമയം കൂടിയാണിത്. കാറിന്റെ മെയിന്റെയ്‌നന്‍സ് ഭംഗിയായി നിര്‍വ്വഹിച്ചാല്‍ തന്നെ വാഹനത്തിന് മികച്ച മൈലേജ് ലഭിക്കുന്നതാണ്.

Content Highlights:tips to increase car milage in rainy seasons


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News