ഗൂഗിളില്‍ ജോലി വേണോ? അഭിമുഖത്തിന് മുമ്പായി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍ ഇവയാണ്
ടെക് മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ഗൂഗിളില്‍ ജോലി ലഭിക്കുന്നത്. അന്താരാഷ്ട്ര ടെക് മേഖലയിലെ അതികായകന്‍മാരില്‍ ഒരാളായ ഗൂഗിള്‍ തന്റെ തൊഴിലാളികള്‍ക്ക് നല്‍കുന്ന ഭീമമായ സാലറിയും ആനന്ദകരമായ തൊഴില്‍ സാഹചര്യവും പലരെയും കമ്പനിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. അതേസമയം ഗൂഗിളില്‍ ജോലി ലഭിക്കുകയെന്നത് വലിയ കടമ്പയായി അവശേഷിക്കുകയും ചെയ്യുന്നുണ്ട്. ഇനി ഗൂഗിളിലൊരു ജോലി നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്നുതന്നെ അതിനായി ശ്രമിക്കാന്‍ തുടങ്ങിക്കോളൂ. അതിനുവേണ്ട ചില പൊടിക്കൈകളാണ് താഴെ പറയുന്നത്. ഗൂഗിളില്‍ അഭിമുഖത്തിന് ചെല്ലുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ മനസില്‍ വെക്കുന്നത് നിങ്ങള്‍ക്ക് ഉപകാരപ്രദമാവും
കോഡിങ്
പൈത്തോണ്‍, ജാവ, സി++ മുതലായ പ്രോഗ്രാം ഭാഷകളാണ് ഗൂഗിളില്‍ സാധാരണയായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സോഫ്റ്റ് വെയറുകളില്‍ പ്രാവീണ്യം ഉണ്ടാക്കിയെടുക്കുന്നത് കമ്പനിയില്‍ ജോലി നേടാന്‍ നിങ്ങളെ സഹായിക്കും. അതോടൊപ്പം വിവിധ അല്‍ഘോരിതങ്ങളും,
ഡിജിറ്റല്‍ ട്രെന്‍ഡുകളെക്കുറിച്ച് മനസിലാക്കുക
അതിവേഗം വികസിച്ച് കൊണ്ടിരിക്കുന്ന മേഖലയാണ് ടെക്‌നോളജി. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നവരാണ് ഗൂഗിള്‍. അതുകൊണ്ട് ടെക് മേഖലയിലെ പുതിയ ട്രെന്‍ഡുകളായ എ.ഐ, ക്ലൗഡ് കമ്പ്യൂട്ടിങ്, മെഷീന്‍ ലേണിങ്, എന്നിവയെക്കുറിച്ചുള്ള ധാരണ നിങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.
പുതിയ ഐഡിയകള്‍
ഗൂഗിള്‍ എല്ലാ കാലത്തും തങ്ങളുടെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളേക്കാള്‍ മൂല്യം നല്‍കുന്നത് അവരുടെ കഴിവിനാണ്. പഴയ കാര്യങ്ങള്‍ പഠിച്ച് വെച്ചതിന് പകരം പുതിയ ഐഡിയകള്‍ നിങ്ങളുടെ പക്കലുണ്ടോ? എങ്കില്‍ ഗൂഗിളില്‍ നിങ്ങള്‍ക്ക് ജോലി ഉറപ്പാണ്.
കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്
നിങ്ങളുടെ മനസിലുള്ള ആശയം വ്യക്തമായി മറ്റൊരാള്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാനുള്ള കഴിവുള്ളയാളാണോ നിങ്ങള്‍, എങ്കില്‍ ധൈര്യമായി ഗൂഗിളില്‍ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു പ്രശ്‌നം വന്നാല്‍ അത് ഏറ്റവും കാര്യക്ഷമമായി മനസിലാക്കാനും മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാനും സാധിക്കുന്നത് അഭിമുഖങ്ങളില്‍ നിങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും.
ഗൂഗിളിനെക്കുറിച്ച് മനസിലാക്കുക
ഗൂഗിളിന്റെ ആപ്പുകളിലും സേവനങ്ങളിലും പ്രൊഡക്ടുകളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കിയെടുക്കലാണ് അടുത്ത ടിപ്. കമ്പനിയെക്കുറിച്ചുളള നിങ്ങളുടെ അറിവ് ഗൂഗിളിനോടുള്ള താല്‍പര്യത്തെയാണ് സൂചിപ്പിക്കുന്നത്.
മാതൃക അഭിമുഖങ്ങള്‍
ഗൂഗിളിന്റെ അഭിമുഖങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കലാണ് അടുത്ത പടി. സാധ്യമായ എല്ലാ മാതൃകാ അഭിമുഖങ്ങളിലും പങ്കെടുക്കലാണ് അതിനുള്ള ഏക വഴി. ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമുകളായ LeetCode, Hacker rank, interviewing.io എന്നിവയുടെ സഹായത്തോടെ നിങ്ങള്‍ക്കിത് പരിശീലിക്കാനാവും. ഇന്ന് തന്നെ തുടങ്ങിക്കോളൂ.
ഇതുകൂടാതെ ഗൂഗിളില്‍ ജോലിയുള്ളവരുമായി നല്ലൊരു ബന്ധം സ്ഥാപിക്കുന്നത് കമ്പനിയിലേക്കുള്ള നിങ്ങളുടെ യാത്രക്ക് ഗുണകരമാണ്. നേരിട്ടുള്ള കണ്ടുമുട്ടലുകള്‍ സാധ്യമല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. അവരില്‍ നിന്നും ജോലിയെക്കുറിച്ചും, മീറ്റിങ്ങുകളെക്കുറിച്ചും, അഭിമുഖങ്ങളെക്കുറിച്ചുമെല്ലാം ധാരണയുണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.
Comments are closed for this post.