2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കാത്തിരിപ്പിന് അവസാനം; ആപ്പിള്‍ ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ മുംബൈയില്‍ തുറന്നു

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക റീട്ടെയില്‍ സ്‌റ്റോര്‍ മുംബൈയില്‍ തുറന്നു. ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ആണ് ആപ്പിള്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് ആപ്പിള്‍ സ്റ്റോര്‍ ആരംഭിച്ചത്.

ഇതുവരെ ആപ്പിള്‍ ഇന്ത്യയില്‍ റീസെല്ലര്‍മാര്‍ മുഖേനയാണ് ഐഫോണുകള്‍, ഐപാഡുകള്‍, ഐമാക്കുകള്‍ എന്നിവ വിറ്റഴിച്ചിരുന്നത്. ഇനി ഇന്ത്യയില്‍ നിന്നുതന്നെ നേരിട്ടുള്ള സ്റ്റോര്‍ വഴി ഉപഭോക്താക്കള്‍ക്ക് ഇവ വാങ്ങാന്‍ കഴിയും. ആപ്പിള്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കമ്പനി പുറത്തിറക്കുന്ന ഉപകരണങ്ങളെല്ലാം തന്നെ ഇവിടെ ലഭ്യമാകും.

20 ഭാഷകള്‍ സംസാരിക്കുന്ന 100 സ്റ്റാഫുകളാണ് മുംബൈയിലെ സ്റ്റോറിലുള്ളത്. ദുബൈ, ലണ്ടന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലുള്ളതിന് സമാനമാണ് സ്‌റ്റോറിന്റെ നിര്‍മിതി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ആകെ ഇടിവ് സംഭവിക്കുമ്പോഴും ആപ്പിളിന്റെ വളര്‍ച്ച ഇരട്ടിയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.