2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ടിക്ടോക് പൂര്‍ണമായി ഓഫ്‌ലൈനായി; തുറക്കുമ്പോള്‍ അറിയിപ്പ് മാത്രം!

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ആപ്പുകളുടെ കൂട്ടത്തിലുള്ള ടിക്ടോക് പൂര്‍ണമായി ഓഫ്‌ലൈനായി. നിരോധനം ഏര്‍പ്പെടുത്തിയ ഉടന്‍ തന്നെ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടിക്ടോക് ഉള്‍പ്പെടെയുള്ള 59 ആപ്പുകള്‍ അപ്രത്യക്ഷമായിരുന്നു.

നിലവില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളവര്‍ക്ക് ഉപയോഗം തുടരാമെന്നതായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇന്ത്യയില്‍ മുഴുവനും ടിക്ടോക് ഓഫ്‌ലൈനിലേക്ക് പോയി. ടിക്ടോക് തുറക്കുമ്പോള്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഒരു അറിയിപ്പാണ് പ്രത്യക്ഷമാവുന്നത്.

‘ടിക്ടോക്ക് അടക്കമുള്ള 59 ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നടപടിക്രമങ്ങള്‍ ചെയ്തുവരികയാണ്. ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പൂര്‍ണ സംരക്ഷവും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിലാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്’- അറിയിപ്പില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.