2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

”ഇനി അല്‍പം പബ്ലിക് ന്യൂയിസന്‍സ് ആവാം”; ദുബയ് ദേരയിലെ തിരക്കേറിയ റോഡില്‍ തലയണ വിരിച്ച് കിടന്ന ടിക് ടോക് താരം അറസ്റ്റില്‍

ദുബയ്: ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ പലവിധ വേലത്തരങ്ങളിറക്കുകയും നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ താരങ്ങളുണ്ട്. പൊലിസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയില്‍ ”ഇനി അല്‍പം പബ്ലിക് ന്യൂയിസന്‍സ് ആവാം” എന്ന് പറഞ്ഞ് റോഡില്‍ പായ വിരിച്ച് കിടക്കുന്ന ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ദുബയ് ദേരയിലുണ്ടായത്.

റോഡിനുകുറുകെ തലയണയുമിട്ട് കിടക്കുന്ന വിഡിയോ പുറത്തുവിട്ട ടിക് ടോക്ക് താരത്തെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതി ഏഷ്യന്‍ പൗരനാണ്. അല്‍ മുറാഖബത്തിലെ സലാ അല്‍ ദിന്‍ സ്ട്രീറ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം. ട്രാഫിക് ജംഗ്ഷനിലെ സീബ്രാ ലൈനിലാണ് ഇയാള്‍ കിടന്നത്. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്‌തെങ്കിലും അതിന് മുന്‍പുതന്നെ നിരവധിപേര്‍ പങ്കുവെച്ചിരുന്നു. സ്വന്തംജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News