ഏഷ്യന്‍ കപ്പിലെ ടിക്കറ്റ് വരുമാനം ഫലസ്തീന് നല്‍കുമെന്ന് പ്രഖ്യാപിച്ച് ഖത്തര്‍. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
‘ഫലസ്തീന് ദുരിതാശ്വാസ സഹായനിധിയായ ഏഷ്യന്‍ കപ്പില്‍ നിന്നുള്ള ടിക്കറ്റ് വരുമാനം സംഭാവന ചെയ്യാനാണ് ഞങ്ങളുടെ തീരുമാനം,’ ഏഷ്യന്‍ കപ്പ് കമ്മിറ്റിയുടെ ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഗാസയിലേക്ക് ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിമൂവായിരം പിന്നിട്ടു. ഇതില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
Content Highlights:ticket revenues from qatar asian cup to support palestinians
Comments are closed for this post.