തൃശൂർ: തെരുവുനായുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ചിയ്യാരം സ്വദേശി ജെറി യാസിന്റെ മകൻ എൻഫിനോക്കാണ് പരിക്കേറ്റത്. സൈക്കിളിൽ വരുമ്പോൾ തെരുവുനായ്ക്കൾ ആക്രമിക്കാൻ വന്നതിനെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ് ആണ് വിദ്യാർഥിക്ക് പരിക്കേറ്റത്.
വീഴ്ചയുടെ ആഘാതത്തിൽ മൂന്ന് പല്ലുകൾ കൊഴിയുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങിവരവെയാണ് ആക്രമണമുണ്ടായത്. ആക്രമിക്കാനെത്തിയ നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു വീഴുകയായിരുന്നു.
വിദ്യാർഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർചികിത്സ നൽകി വരികയാണ്.
Comments are closed for this post.