2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൃശൂര്‍പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്തും; പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല

  • സാപിള്‍ വെടിക്കെട്ടും പകല്‍പൂരവും ഇല്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടായത്.

കര്‍ശന നിയന്ത്രണം വേണമെന്ന് പോലീസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷത്തേത് പോലെ ചടങ്ങുകള്‍ മാത്രമായി പൂരം നടത്താന്‍ തീരുമാനമെടുത്തത്‌.

സാപിള്‍ വെടിക്കെട്ടും പകല്‍പൂരവും ചമയപ്രദര്‍ശനവും ഉണ്ടായിരിക്കില്ല. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും.പൂരപ്പറമ്പിൽ സംഘാടകർ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.