2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൃശൂര്‍ പൂരം: നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ദേവസ്വങ്ങള്‍; തിങ്കളാഴ്ച്ച വീണ്ടും യോഗം

തൃശൂര്‍: തൃശൂര്‍പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമതീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു.

പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല. ആന പാപ്പാന്‍മാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും അനുമതി നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. നാളത്തെ യോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ അറിയിച്ചു.

അതേസമയം, പൂരം അട്ടിമറിക്കാന്‍ ശ്രമമെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. ചിലരുടെ തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സെക്രട്ടറി ജി രാജേഷ് പറഞ്ഞു.

പൂരത്തിനുള്ള പ്രവേശന പാസ് നാളെ മുതല്‍ ലഭിക്കും. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് രാവിലെ പത്ത് മണി മുതല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം. പാസ് ലഭിക്കുന്നതിന് കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.