തൃശൂര്‍: പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍. വടക്കുംപാറ ഭാഗത്ത് ദേശീയ പാതയുടെ ഒരു വശത്താണ് വിള്ളല്‍ രൂപപ്പെട്ടത്. റോഡ് ഇടിയാനുള്ള അപകട സാധ്യത മുന്‍നിര്‍ത്തി ഗതാഗതം ഒറ്റവരിയാക്കി.
കരാര്‍ കമ്പനിയുടെ അശാസ്ത്രീയ നിര്‍മ്മാണമാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. റോഡില്‍ വിള്ളല്‍ കണ്ടിട്ട് മാസങ്ങളായി.
പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍, കുതിരാന്‍ തുരങ്കം കഴിഞ്ഞാല്‍ ഏകദേശം 300 മീറ്റര്‍ ദൂരത്താണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Comments are closed for this post.