തൃശൂര്‍: കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തൃപ്പയാറില്‍ നിന്നും പുറപ്പെട്ട് തൃശൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്.
ഉയര്‍ന്നു നില്‍ക്കുന്ന റോഡില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് താഴേ ഭാഗത്തേക്ക് പതിക്കുകയായിരുന്നു. ബസ് പൂര്‍ണമായും മറിഞ്ഞ നിലയയിലാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.
അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി.സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും. ഇവരില്‍ ഒരാളുടെ പരിക്ക് സാരമുള്ളതാണ്.
thrissur-kanimangalam-bus-accident-more-than-30-people-injured
Comments are closed for this post.