2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

തൃശൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശൂർ: തൃശൂരിൽ മദ്യപിച്ചെത്തിയ മകൻ അമ്മയെ വെട്ടിക്കൊന്നു. കൈപ്പറമ്പിലാണ് അമ്മയെ മകൻ വെട്ടിക്കൊന്നത്. എടക്കളത്തൂർ സ്വദേശിനിയായ ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സന്തോഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. പേരാമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു.

മദ്യപിച്ചെത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ചന്ദ്രമതിയെ ഉടൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലിസ് മകൻ സന്തോഷിനെ പിടികൂടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.