കൊച്ചി: തൃക്കാക്കരയിലെ ജനവിധി പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നതായി എം സ്വരാജ്. ഇടതുമുന്നണിക്ക് എളുപ്പത്തില്‍ ജയിക്കാവുന്ന ഒരു മണ്ഡലമായിരുന്നില്ല തൃക്കാക്കരയെന്നും പരാജയം പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തില്‍ നിയമസഭാംഗമായ ഒരാള്‍ മരിച്ചുപോയാല്‍ ഉപതിരഞ്ഞെടുപ്പില്‍ മരിച്ചയാളുടെ ഭാര്യയോ മക്കളോ മത്സരിച്ചാല്‍ അവരൊന്നും തോറ്റ ചരിത്രമില്ല. ഇത്തവണ തൃക്കാക്കരയില്‍ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഈ ചരിത്രം തിരുത്താനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. എന്നാല്‍ ജനങ്ങളുടെ മുഖ്യപരിഗണനാ വിഷയമായി എല്‍.ഡി.എഫ് മുന്നോട്ടുവച്ച വികസന രാഷ്ട്രീയം മാറിയിട്ടില്ലെന്നാണ് തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.
എല്‍.ഡി.എഫിന് ജയിക്കാനാകാത്ത മണ്ഡലമാണിത്. വോട്ട് കുറഞ്ഞിട്ടില്ലെന്നും ജനങ്ങളുടെ പിന്തുണ ആര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed for this post.