കോഴിക്കോട്: നിയമം ലംഘിച്ച് മൂന്ന് പേരുമായി യാത്ര ചെയ്ത വിദ്യാർത്ഥിനകൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. കോഴിക്കോട് മണാശ്ശേരിയിലാണ് വിദ്യാർത്ഥിനികളുടെ അപകട യാത്ര നടന്നത്. മൂന്ന് പെൺകുട്ടികൾ യാത്ര ചെയ്ത ഇരുചക്രവാഹനം ബസിടിക്കാതെ രക്ഷപ്പെടുകയായിരുന്നു. ഹെൽമറ്റില്ലാതെയായിരുന്നു ഇവരുടെ യാത്ര.
മണാശ്ശേരി നാൽക്കവലയിൽ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിൾസ് അടിച്ചെത്തിയ വിദ്യാർത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തി. വിദ്യാർത്ഥിനികളെ കണ്ട് ഡ്രൈവർ ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി.
ബാലൻസ് തെറ്റിയെങ്കിലും വീഴാതെ സ്കൂട്ടറുമായി മൂന്ന് പേരും പോവുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
Comments are closed for this post.