2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

300 ടണ്‍ വൈദ്യോപകരണങ്ങളുമായി ഖത്തര്‍ എയര്‍വെയ്‌സിന്റെ മൂന്ന് കാര്‍ഗോകള്‍ ഇന്ത്യയിലേക്ക്

 

ദോഹ: 300 ടണ്‍ വൈദ്യോപകരണങ്ങളും മരുന്നുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 777 ചരക്കുവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് മൂന്നു വിമാനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറപ്പെട്ടത്.

കൊവിഡ് ഇന്ത്യക്ക് ഏല്‍പ്പിച്ച വലിയ ആഘാതത്തെ നേരിടുന്നതിന് ലോകസമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമാവുകയാണ് തങ്ങളെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ അറിയിച്ചു. അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി എത്തിക്കുന്നതിന് മുന്നോട്ടുവന്ന ഖത്തര്‍ എയര്‍വെയ്‌സിനെ ഇന്ത്യന്‍ അംബാസര്‍ ദീപക് മിത്തല്‍ നന്ദി അറിയിച്ചു.

പിപിഇ ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് വൈദ്യോപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ന് കൊണ്ടുപോയവയില്‍പ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളും കമ്പനികളും സംഭാവനയായി നല്‍കിയവയും നിലവിലുള്ള കാര്‍ഗോ ഓര്‍ഡറുകളും ഇതില്‍പ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.