പൊലിസ് വാഹനം പിന്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം; മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
കാസര്‍ഗോഡ്: കുമ്പളയില്‍ പൊലിസ് പിന്തുടര്‍ന്ന വാഹനം അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്ന് പൊലിസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. വാഹനം പിന്തുടര്‍ന്ന കുമ്പള സ്റ്റേഷനിലെ എസ്.ഐ രജിത്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ദീപു, രജ്ഞിത് എന്നിവരെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. കാഞ്ഞങ്ങാട് ഹൈവേ പൊലിസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. സംഭവത്തില്‍ കാസര്‍ഗോഡ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തത്.
പൊലിസിനെ കണ്ട് ഒടിച്ച് പോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസ് കഴിഞ്ഞ ദിവസം ചികിത്സയിരിക്കെ മരണപ്പെട്ടിരുന്നു. ഈ മാസം 25ന് സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. പൊലിസ് വാഹനം പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പൊലിസുകാര്‍ കാറിനെ അഞ്ചു കീലോമീറ്ററോളം പിന്തുടര്‍ന്നതായാണ് ഉയരുന്ന ആരോപണം.
അതേസമയം പൊലിസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പള പൊലിസ് സ്റ്റേഷന് മുന്നില്‍ രാത്രി നീളം വരെയായിരുന്നു പ്രതിഷേധം. മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു മുസ് ലിം ലീഗിന്റെ ആവശ്യം. പ്രവര്‍ത്തര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കത്തിനെ തുടര്‍ന്ന് ഇവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
Comments are closed for this post.