2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തൃശൂരില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍

തൃശൂര്‍: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍ (62) ഭാര്യ മിനി (53) മകന്‍ ആദര്‍ശ് (18) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇവരെ കാണാതായതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി പത്തരയോടെ നാട്ടുകാരും കാട്ടൂര്‍ പൊലിസും വീടിന്റെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് 3 പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദര്‍ശിനെ ഹാളിലും മോഹനനെയും മിനിയെയും കിടപ്പുമുറികളിലെ ഫാനിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മോഹനന്‍ വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തുകയാണ്. ആദര്‍ശ് കാറളം വി.എച്ച്.എസ്.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ദമ്പതികളുടെ മകള്‍ ഭര്‍ത്താവിനൊപ്പം വിദേശത്താണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.