കൊച്ചി: ചേരാനെല്ലൂരില്‍ വിവിധതരം ലഹരിമരുന്നുമായി ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫല്‍, മുണ്ടക്കയം സ്വദേശിനി അപര്‍ണ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും എല്‍.എസ്.ഡി സ്റ്റാംപ്, ഹാഷിഷ് ഓയില്‍, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകള്‍ എന്നിവയാണ് പിടികൂടിയത്.
അപര്‍ണ ആറുമാസം ഗര്‍ഭിണിയാണ്. ഇടപ്പള്ളിയില്‍ ആശുപത്രിക്ക് സമീപം മുറിയെടുത്താണ് ഇവര്‍ ലഹരിമരുന്ന് ഇടപാടുകള്‍ നടത്തിയത്. അപര്‍ണയ്‌ക്കെതിരെ മുന്‍പും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോഷണ, വധശ്രമ കേസുകളിലെ പ്രതിയാണ് സനൂപ്.
Comments are closed for this post.