2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

അമേരിക്കയില്‍ മൂന്ന് ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു

അമേരിക്കയില്‍ മൂന്ന് ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു; അക്രമി ഓടി രക്ഷപ്പെട്ടു

വാഷിങ്ടണ്‍: യു.എസിലെ വെര്‍മോണ്ടില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായ ഫലസ്തീന്‍ യുവാക്കള്‍ക്ക് നേരെ വെടിവെപ്പ്. വെര്‍മോണ്ടില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് ഹിസാം അവര്‍ഥാനി, കിന്നന്‍ അബ്ദുല്‍ ഹമീദ്, തസീം അഹമ്മദ് എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബര്‍ലിങ്ടണ്‍ പൊലിസ് വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. യുവാക്കളില്‍ രണ്ട് പേര്‍ അമേരിക്കന്‍ പൗരന്‍മാരും, മറ്റൊരാള്‍ നിയമാനുസൃത സ്ഥിര താമസക്കാരനുമാണ്.

സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിന് പോകും വഴിയാണ് യുവാക്കള്‍ക്ക് നേരെ വധ ശ്രമമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. പ്രോസ്‌പെക്ട് സ്ട്രീലെത്തിയപ്പോള്‍ അക്രമി യുവാക്കള്‍ക്കരികിലെത്തുകയും പ്രകോപനം ഒന്നുമില്ലാതെ നാല് റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ശേഷം അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും, അക്രമിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും എഫ്.ബി.ഐ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

അതേസമയം അക്രമത്തില്‍ പ്രതിഷേധവുമായി അമേരിക്കയിലെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഇസ്രഈല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആസൂത്രിതമായ വംശീയാക്രമണമെന്നാണ് ഫലസ്തീന്‍ യുവാക്കള്‍ക്കെതിരെ നടന്നതെന്നും, ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.