തേനി: തേനിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ്(23), ഗോകുല്‍(23) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കോട്ടയം വടവാതൂര്‍ സ്വദേശി അനന്തു വി രാജേഷിനെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. യാത്രക്കിടെ ടയര്‍ പൊട്ടിയ കാര്‍ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.
അനന്തുവിന്റെ തമിഴ്‌നാട്ടില്‍ പഠിക്കുന്ന സഹോദരിയെ കൂട്ടിക്കൊണ്ടുവരാനാണ് മൂവരും കൂടി ഇന്നലെ കോട്ടയത്തു നിന്നും പുറപ്പെട്ടത്. സംഭവത്തില്‍ അല്ലിനഗരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments are closed for this post.