2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയില്‍ മൂന്ന് മലയാളികള്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

   

 

റിയാദ്: സഊദിയിലെ വിവിധയിടങ്ങളില്‍ മൂന്ന് മലയാളികള്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍ സൈതലവി (55) എന്നിവര്‍ ജിദ്ദയിലും മാള സ്വദേശി ചക്കാംകാട്ടില്‍ താമസിക്കുന്ന എടത്താത്തറ സെയ്തു മുഹമ്മദ് മകന്‍ അബ്ദുറഹ്‌മാന്‍ കുട്ടി (64) കിഴക്കന്‍ സഊദിയിലെ ജുബൈലിലും മരണപ്പെട്ടത്.

മൂവരുടെയും മരണം ഹൃദയാഘാതം മൂലമാണ്. അബ്ദുല്‍കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു. ഒറ്റപ്പാലം സ്വദേശി സൈതലവി ഹൗസ് ഡ്രൈവറായും അബ്ദുറഹ്‌മാന്‍ കുട്ടി ജുബൈലില്‍ സ്വകാര്യ കമ്പനിയിലും ജോലി ചെയ്ത് വരികയായിരുന്നു. സജീവ സുന്നി പ്രവര്‍ത്തകന്‍ ആയിരുന്ന അബ്ദുറഹ്‌മാന്‍ കുട്ടി സമസ്ത ഇസ്ലാമിക് സെന്റര്‍ ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ സഊദി എയര്‍ലൈന്‍സ് യൂണിറ്റ് കമ്മിറ്റി എക്സിക്യുട്ടീവ് അംഗവും കൂടി ആയിരുന്നു. ലൈലയാണ് അബ്ദുറഹ്‌മാന്റെ ഭാര്യ. അസീല, അഫീല , സല്‍മാന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഉമര്‍ ഹാഫിസ് (മാള), സഞ്ചു ആലുവ.

മൃതദേഹങ്ങള്‍ ജിദ്ദയിലും ജുബൈലിലും മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.