ഇടുക്കി: മൂന്നാര്‍ ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ റിസോര്‍ട്ടില്‍വെച്ച് മദ്യപിച്ച സംഘത്തിലുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് പേരെ കോലഞ്ചേരിയിലെയും ഒരാളെ അങ്കമാലിയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരാളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് ഭാര്യ പരാതിപ്പെട്ടിട്ടുണ്ട്.
നാടന്‍ ചാരായം തേനില്‍ കലര്‍ത്തിയാണ് കുടിച്ചതെന്നാണ് വിവരം. ഒപ്പം ആഹാരവും കഴിച്ചിരുന്നു. ഇതില്‍ ഏതില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല.
അന്വേഷണം പുരോഗമിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ നിന്ന് വിവരം ശേഖരിക്കുന്നുണ്ട്.
Comments are closed for this post.