2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കോട്ടയത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോട്ടയത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം പൊൻകുന്നത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു പൊന്‍കുന്നം-പാലാ റോഡില്‍ കൊപ്രാക്കളത്താണ് അപകടമുണ്ടായത്. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. മൂവരും ഓട്ടോറിക്ഷയിൽ യാത്രക്കാരാണ്.

അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത് (18) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവർ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവരാണ്. ബുധനാഴ്ച രാത്രി 10.30-നായിരുന്നു അപകടം.

ഓട്ടോറിക്ഷ പൊന്‍കുന്നത്തുനിന്ന് കൂരാലി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ എതിരെ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. മൂന്ന് പേർ തൽക്ഷണം മരിച്ചു. ജീപ്പ് ദിശതെറ്റിവന്നതാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.