താനൂര്‍: മലപ്പുറം പരപ്പനങ്ങാടിയില്‍ വിനോദയാത്രാ ബോട്ട് മുങ്ങി മൂന്ന് പേര്‍ മരിച്ചു. പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിലാണ് സംഭവം. ആറ് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു .
രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്.പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം 25ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് സ്ഥലത്തുള്ളവര്‍ പറയുന്നു. മലപ്പുറത്തുനിന്നും കോഴിക്കോട്ട് നിന്നും ഫയര്‍ഫോഴ്‌സുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കരയില്‍ നിന്ന് 300മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയതെന്ന് രക്ഷപ്പെട്ടവരിലൊരാള്‍ പറയുന്നു.
Comments are closed for this post.