യു.എ.ഇയില്‍ ജോലി ചെയ്യുന്നവരെക്കാത്ത് സന്തോഷകരമായ ഒരു വാര്‍ത്തയുണ്ട്. യു.എ.ഇയില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ആഴ്ചയിലെ നാല് ദിവസം പത്ത് മണിക്കൂര്‍ തൊഴില്‍ ചെയ്യുകയാണെങ്കില്‍ ശേഷിക്കുന്ന മൂന്ന് ദിവസം അവധിയെടുക്കാമെന്നതാണ് പ്രധാനപ്പെട്ട ഒരു തൊഴില്‍ പരിഷ്‌കാരം. ജീവനക്കാര്‍ക്ക് അവരുടെ തൊഴിലില്‍ ആവശ്യമായ മാറ്റം നടത്തുന്നതിന് സഹായകരമായ ഈ മാറ്റം അടക്കമുളള പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ ജൂലൈ ഒന്ന് മുതലാണ് നിലവില്‍ വരുന്നത്.
അതിനൊപ്പം തന്നെ പാര്‍ടൈം ജോലികള്‍ക്കും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ച്ചയില്‍ കുറഞ്ഞത് എട്ട് മണിക്കൂറും പരമാവധി 32 മണിക്കൂറുമാണ് പാര്‍ടൈം ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നത്. ജോലി സമയത്തെക്കുറിച്ചും പരിഷ്‌കാരങ്ങളെക്കുറിച്ചും ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാമെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് ജോലി നല്‍കുന്ന സ്ഥാപനമാണ്.
ഒരു തൊഴിലാളി ദിവസം എട്ട് മണിക്കൂര്‍ തൊഴില്‍ ചെയ്യണമെന്നാണ് നിലവിലുളള ചട്ടം. അപ്പോള്‍ അഞ്ച് ദിവസത്തില്‍ 40 മണിക്കൂര്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആഴ്ച്ചയില്‍ നാല് ദിവസം പത്ത് മണിക്കൂര്‍ വെച്ച് തൊഴില്‍ ചെയ്യുകയാണെങ്കില്‍ 40 മണിക്കൂര്‍ തൊഴില്‍ സമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇതോടെയാണ് ആഴ്ച്ചയിലെ ശേഷിക്കുന്ന മൂന്ന് ദിവസം അവധിയെടുക്കാന്‍ സാധിക്കുന്നത്. പാര്‍ടൈം തൊഴില്‍ ചെയ്യുന്നവര്‍ ആഴ്ച്ചയില്‍ കുറഞ്ഞത് ഒരു ദിവസമാണ് തൊഴില്‍ എടുക്കേണ്ടത്. അതുപോലെ തന്നെ തൊഴില്‍ ദിനങ്ങള്‍ നാല് ദിവസത്തില്‍ കൂടാനും പാടില്ല.
കംപ്രസ്ഡ് വര്‍ക്കിങ് വീക്ക് എന്ന പേരിലറിയപ്പെടുന്ന ആഴ്ച്ചയില്‍ പത്ത് ദിവസം തൊഴില്‍ ചെയ്ത് മൂന്ന് ദിവസം അവധിയെടുക്കാന്‍ സാധിക്കുന്ന ഈ സംവിധാനം നിയമത്തിലെ ആര്‍ട്ടിക്കിള്‍ രണ്ട് അനുസരിച്ചാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനക്ഷമത കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമതയും ഉളളതാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പൊതുമേഖലയില്‍ കൊണ്ട് വന്ന ഈ മാറ്റം സ്വകാര്യ മേഖലയിലേക്ക് അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
Comments are closed for this post.