കുവൈത്ത് സിറ്റി: ആശുപത്രിയിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും വിരലടയാളം വ്യാജമായി നിമിച്ചതിന് മൂന്ന് പ്രവാസികൾ പിടിയിൽ. ഇതേ ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡുമാരാണ് പിടിയിലായത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് ജീവനക്കാരുടെ 40 സിലിക്കൺ വിരലടയാളങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് വേണ്ടി പഞ്ചിങ് ഗാർഡുകൾ വ്യാജമായി സിലിക്കൺ ഉപയോഗിച്ച് ചെയ്തുവരികയായിരുന്നു. ഇതിനായി പ്രതിമാസം 10 ദിനാർ ഈടാക്കുന്നതായി റിപ്പോർട്ട് പറയുന്നു.
സിലിക്കൺ വിരലടയാളം പിടിച്ചെടുത്ത ഓരോ ജീവനക്കാരനെയും ചോദ്യം ചെയ്യും. സംശയിക്കുന്ന എല്ലാ ജീവനക്കാരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും ഉറവിടം കൂട്ടിച്ചേർത്തു.
Comments are closed for this post.