കൊല്ലം: പരവൂരില്‍ വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പരവൂര്‍ സ്വദേശകളായ വിഷ്ണു, പ്രശാന്ത്, ശ്രിരാജ് എന്നിവരാണ് വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായത്. ആക്രമണത്തിന് പിന്നില്‍ പത്തു പേരുകൂടിയുണ്ടെന്നാണ് പൊലിസ് പറയുന്നത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസെടുത്തു.
റിപ്പബ്ലിക് ദിനത്തില്‍ പരവൂര്‍ കായലില്‍ കയാക്കിങ്ങ് പരിശീലനം നടത്തുന്നതിനിടയില്‍ ആണ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി.
വധശ്രമം അന്യായമായി സംഘം ചേരല്‍ ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ നേരിട്ടാണ് കേസ് അന്വേഷിച്ചത്.
Comments are closed for this post.