2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബൈക്കില്‍ കറങ്ങി മാലപൊട്ടിക്കല്‍: കമിതാക്കളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കായംകുളം: ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിച്ച സംഘം അറസ്റ്റില്‍. കമിതാക്കളടക്കം മൂന്നുപേരെയാണ് കായംകുളം പൊലിസ് വലയിലാക്കിയത്.
പത്തിയൂര്‍ വില്ലേജില്‍ അന്‍വര്‍ ഷാ(22) കാമുകി ചാനക്കുടി വീട്ടില്‍ ആതിര(24) കരുനാഗപ്പള്ളിയിലെ ജയകൃഷ്ണന്‍ (19) എന്നിവരെയാണ് കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്ത്വത്തില്‍ പിടികൂടിയത്.
ആഗസ്റ്റ് 26ന് മെഴുവേലത്ത് സജീവന്റെ ഭാര്യയുടെ മാലയാണ് ഇവര്‍ പൊട്ടിച്ച് കടന്നത്. വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തിയ ശേഷം ബൈക്കിന് പുറകിലിരുന്ന ആതിര മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.

തിരുവല്ലയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ കായംകുളത്തെത്തിയാണ് ഇവര്‍ മാലപൊട്ടിച്ചത്. ഓച്ചിറയിലെ കടയില്‍ വില്പന നടത്തി. സ്‌കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. മൂന്നാര്‍, ബംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. എറണാകുളത്തെത്തിയതോടെയാണ് പിടിയിലായത്.
സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ ബാംഗ്ലൂരില്‍ നിന്നും എഴുപത് വയസ്സുള്ള വൃദ്ധയുടെ ഒമ്പത് പവന്റെമാല പൊട്ടിച്ചെടുത്തതായും പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.