തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശികളായ ജെസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്‍സ്റ്റഗ്രാം വഴി ജസീര്‍ ആണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. കുട്ടിയെ കൊണ്ടുപോകാന്‍ വാഹനം ഒരുക്കി നല്‍കിയതിനും വീട് വാടകയ്ക്ക് എടുത്ത് നല്‍കിയതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ജസീറും നൗഫലും.
Comments are closed for this post.