എറണാകുളം: മുളന്തുരുത്തിയിൽ പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരൻ മരിച്ചു. വടക്കേക്കരയിൽ വീട്ടിൽ അജോയുടെയും നിമിതയുടെയും മകൻ നിമജ് കൃഷ്ണയാണ് മരിച്ചത്. പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരൻ നീരജ് പഴം കഴിക്കുന്നത് കണ്ട നിമജ് പഴം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിമജ് പഴം കഴിക്കുന്നതിനിടെ പഴം തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടൽ അനുഭവപ്പെടുകയായിരുന്നു. ഉടനെ മുളന്തുരുത്തി ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
മൃതദേഹം തിങ്കളാഴ്ച അമ്മ നിമിതയുടെ നടക്കാവിൽ ഉള്ള നെടുമ്പറമ്പിൽ വസതിയിൽ പൊതുദർശനത്തിനു വെക്കും. ശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയിൽ സംസ്കരിക്കും.
Comments are closed for this post.