തൃശൂര്‍: മദ്യം വാങ്ങാനെത്തിയ സമയം ഔട്ട് ലെറ്റ് പൂട്ടിയതോടെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മദ്യം വാങ്ങാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേരാണ് പിടിയിലായത്. ഇവരില്‍ നിന്നു എയര്‍ ഗണ്ണും പൊലിസ് പിടിച്ചെടുത്തു.
തൃശൂര്‍ പൂത്തോളില്‍ ഇന്നലെ രാത്രിയാണ് സംഭവം. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റിലാണ് സംഘം പരിഭ്രാന്തി സൃഷ്ടിച്ചത്. ഔട്ട്‌ലെറ്റ് പൂട്ടിയതിനാല്‍ ഷട്ടര്‍ പാതി അടച്ചിരുന്നു. ജീവനക്കാര്‍ ഔട്ട്‌ലെറ്റ് അടക്കാനുള്ള ഒരുക്കത്തിലായിരുന്നു.
അതിനിടെയാണ് നാലംഗ സംഘം മദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ സമയം കഴിഞ്ഞതിനാല്‍ ജീവനക്കാര്‍ ഇവരോട് തരാന്‍ കഴിയില്ലെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് മദ്യം കിട്ടാതെ പോകില്ലെന്നു പറഞ്ഞു സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
പിന്നാലെ ഇവര്‍ പൊലിസിനെ വിവരം അറിയിച്ചു. വെസ്റ്റ് പൊലിസ് ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയെങ്കിലും അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. തുടര്‍ന്നു ബാറുകള്‍ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
Comments are closed for this post.