കോഴിക്കോട് പൊലിസിനെതിരേ പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്. പുതുവത്സര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് വടകര അഴിയൂരില്‍ പൊലിസിനെതിരേ സിപിഎം നേതാവ് പരസ്യമായി ഭീഷണിമുഴക്കിയത്. യൂനിഫോം അഴിച്ചുവന്നാല്‍ ചവിട്ടിക്കൂട്ടുമെന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ.എം ദയാനന്ദനാണ് ഭീഷണി മുഴക്കിയത്.
പുതുവത്സര ദിനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരേയാണ് ഇ.എം ദയാനന്ദന്‍ ഭീഷണിമുഴക്കിയത്. യൂനിഫോമില്ലെങ്കില്‍ പ്രവര്‍ത്തകനെതിരേ ഉയര്‍ന്ന കൈ ചവിട്ടിത്തിരിച്ചെറിയുമെന്നും ദയാനന്ദന്‍ ഭീഷണി മുഴക്കി.
പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതിന് പിന്നാലെ ദയാനന്ദന്‍ സ്റ്റേഷനിലെത്തി പൊലിസുകാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്്തിരുന്നു. ഇതിന് പിന്നാലെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെയാണ് ദയാനന്ദന്റെ ഭീഷണി മുഴക്കിയത്. പ്രസംഗത്തിന്റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Comments are closed for this post.