2021 March 09 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; നാസികില്‍ നിന്ന് മുംബൈയിലേക്ക് മാര്‍ച്ചുമായി ആയിരക്കണക്കിന് കര്‍ഷകര്‍; ശരദ് പവാര്‍ പങ്കെടുക്കും

മുംബൈ: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നു.മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റര്‍ ദൂരമാണ് മാര്‍ച്ച് നടത്തുന്നത്.

മുംബൈയില്‍ എത്തുന്ന കര്‍ഷകര്‍ തിങ്കളാഴ്ച ആസാദ് മൈതാനത്ത് സമ്മേളിക്കും. എന്‍.സി.പി നേതാവ് ശരദ് പവാര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.പതാകകളും ബാനറുകളുമേന്തി റോഡ് നിറഞ്ഞുകവിഞ്ഞുള്ള കര്‍ഷകറാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയിലെത്തും. നിരവധി ചെറിയ സംഘടനകളില്‍ നിന്നും ഒത്തുചേര്‍ന്ന ഈ കര്‍ഷകര്‍ അഖിലേന്ത്യക കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് ചെയ്യുന്നത്. 

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയ്ക്ക് മുന്നോടിയാണ് നാസികില്‍ കര്‍ഷകരുടെ റാലി. രണ്ടു ലക്ഷത്തിലേറെ ട്രാക്ടറുകളാണ് ഡല്‍ഹിയില്‍ നടക്കുന്ന റാലിക്ക് അണിനിരക്കുന്നത്. 100കിലോമീറ്റര്‍ ദൂരത്തിലാണ് റാലി സംഘടിപ്പിക്കുക.ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് അവസാനിച്ചതിന് ശേഷം പന്ത്രണ്ടുമണിയോടെയാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുക. സിംഘു, തിക്രി, ഘാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നായിരിക്കും പരേഡിന്റെ തുടക്കം

പരേഡ് നടത്താന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലിസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാവ് അഭിമന്യു പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകരുമായുള്ള അവസാനഘട്ട ചര്‍ച്ചയിലാണ് തങ്ങളെന്നാണ് ഡല്‍ഹി പൊലിസ് അഡീഷണല്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ മിത്തല്‍ പറഞ്ഞത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.