വുഹാന്‍/ഷാങ്ഹായ്: ചൈനയില്‍ കൊവിഡ് മഹാമാരി നിയന്ത്രണാതീതമായി പടരുന്നുവെന്ന ആശങ്കയ്ക്കിടയിലും രാജ്യത്ത് കൂട്ടംകൂടിയുള്ള പുതുവല്‍സരാഘോഷത്തിന് കുറവൊന്നുമുണ്ടായില്ല. രാജ്യത്തുടനീളം ജനം തെരുവിലിറങ്ങി. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സീറോ കൊവിഡ് പോളിസി സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ ഇപ്പോള്‍ നിയന്ത്രണങ്ങളൊന്നുമില്ല. എന്നാല്‍ മിക്കവരും മാസ്‌ക് ധരിച്ചിരുന്നു.
ശനിയാഴ്ച രാത്രി സെന്‍ട്രല്‍ വുഹാനില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി. ദിവസങ്ങള്‍ക്ക് മുമ്പാണ് കൊറോണ വൈറസിന്റെ ഒരു പ്രധാന വകഭേദം രാജ്യത്ത് കണ്ടെത്തിയത്. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയ മഹാമാരിയുടെ പിടിയില്‍ നിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ല. ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കാരണം പ്രയാസം നിറഞ്ഞ 2022 പിന്നിടുമ്പോള്‍ പുതിയ വര്‍ഷം വളരെ മികച്ച വര്‍ഷമാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ക്ലോക്കുകള്‍ അര്‍ദ്ധരാത്രി 12 മണി അടിച്ചപ്പോള്‍ മധ്യ ചൈനീസ് നഗരത്തിലെ പാരമ്പര്യമനുസരിച്ച് ജനങ്ങള്‍ ആകാശത്തേക്ക് ബലൂണുകള്‍ പറത്തി. സുഹൃത്തുക്കളുമൊത്ത് സെല്‍ഫി എടുത്തു. വുഹാനിലെ ഹാന്‍കൗ കസ്റ്റംസ് ഹൗസിലെ പഴയ ക്ലോക്ക് ടവറിന് മുന്നില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചിരുന്നു.
നീണ്ട ലോക്ക്ഡൗണിന് കീഴിലായിരുന്ന ഷാങ്ഹായിലും ജനങ്ങള്‍ ഒത്തുകൂടി ആഘോഷിച്ചു. പ്രശസ്തമായ നദീതീര നടപ്പാതയില്‍ തടിച്ചുകൂടി. നിയന്ത്രണങ്ങള്‍ നീക്കിയതോടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണെന്നും എന്നാല്‍ പുതുവല്‍സരാഘോഷം ഒഴിവാക്കാനാവില്ലെന്നും ജനങ്ങള്‍ പറയുന്നു.ചൈനയില്‍ ദിവസേന 9,000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്ന് ബ്രിട്ടണ്‍ ആസ്ഥാനമായുള്ള മെഡിക്കല്‍ ഗവേഷണ സ്ഥാപനം കണക്കാക്കുന്നു.
Comments are closed for this post.