കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരവധി സ്‌കോളര്‍ഷിപ്പുകള്‍ സ്വന്തമാക്കാനുളള അവസരം തുറന്ന് കിടപ്പുണ്ട്.
ഒന്നാം വര്‍ഷ ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായിവര്‍ഷത്തില്‍ ആയിരം സ്‌കോളര്‍ഷിപ്പുകളാണ് കേരള സര്‍ക്കാര്‍ ഉന്നത കൗണ്‍സില്‍ അനുവദിച്ചിട്ടുളളത്.പ്രസ്തുത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹത ലഭിക്കുന്നവര്‍ക്ക് ബിരുദ പഠനം നടത്തുന്ന മൂന്ന് വര്‍ഷവും അതിന് പുറമെ ബിരുദാന ബിരുദത്തിനും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കും.
കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ക്കും
സമാന കോഴ്‌സുകള്‍ക്ക് ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രസ്തുത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹത. സെല്‍ഫ് ഫിനാന്‍സ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കില്ല.
ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം 12,000 രൂപയും തൊട്ടടുത്ത വര്‍ഷങ്ങളില്‍ യഥാക്രമം 18,000 24000 രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും. തുടര്‍ന്ന് ബിരുദാനന്തര തലത്തിലും സ്‌കോളര്‍ഷിപ്പ് നീട്ടി കിട്ടുന്ന കുട്ടികള്‍ക്ക് 40,000 60,000 എന്നീ ക്രമത്തിലാണ് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുക.അപേക്ഷിക്കാനുള്ള മിനിമം മാര്‍ക്ക്, ഒരോ വിഭാഗത്തിനും നീക്കി വെച്ചിട്ടുളള സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം മുതലായവ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുക
https://www.scholarship.kshec.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. 2023-2024 അക്കാദമിക് വർഷത്തേക്കുള്ള സ്കോളർഷിപ്പുകളുടെ ഡേറ്റുകൾ അഡ്മിഷൻ പൂർത്തിയാകുന്ന മുറക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
കൂടുതൽ വിവരങ്ങൾക്ക്
https://www.scholarship.kshec.kerala.gov.in
email: hecscholarship@gmail.com
Phone: 0471-2301297
Content Highlights: thousand scholarships for graduate students in Kerala Details
Comments are closed for this post.