2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുസാറ്റ് ദുരന്തം: ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്തു

ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്തു

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ പരുക്കേറ്റ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്തുവെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാര്‍ത്ഥികളാണ് അപകടനില തരണം ചെയ്തത്.
കുട്ടികളെ ഐ സി യു വില്‍ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും ആശുപത്രിക്കും മന്ത്രി ഡോ. ബിന്ദു നന്ദി അറിയിച്ചു.

അതേസമയം സ്‌കൂള്‍ ഒഫ് എഞ്ചിനിയറിംഗിലെ പ്രിന്‍സിപ്പല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. പരിപാടിയ്ക്ക് പൊലീസ് അടക്കമുള്ളവരുടെ സുരക്ഷ ഒരുക്കണമെന്നായിരുന്നു നവംബര്‍ 21ന് നല്‍കിയ കത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇത് രജിസ്ട്രാര്‍ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് ആരോപണം. പരിപാടി നടക്കുന്ന തീയതിയും സമയവുമെല്ലാം കത്തിലുണ്ടായിരുന്നു. ഇത് പൊലീസിന് കൈമാറാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആന്‍സണ്‍ പി ആന്റണി ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.