2021 January 25 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബി.ജെ.പി വിടുന്നവര്‍ പിന്നെ സമാധാനത്തോടെ ജീവിക്കില്ല; വിവാദ പരാമര്‍ശവുമായി സുശീല്‍ കുമാര്‍ മോദി

 

പാറ്റ്‌ന: ബി.ജെ.പി വിട്ടവര്‍ ഒരിക്കലും സമാധാനത്തോടെ ജീവിക്കുന്നില്ലെന്ന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍ കുമാര്‍ മോദി. ബി.ജെ.പി വണ്‍വേ ട്രാഫിക് പോലെയാണ്. ഇവിടെ വരാം. പക്ഷേ, ഇവിടെ നിന്ന് പോകാന്‍ കഴിയില്ലെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.

ഞാന്‍ ബിഹാര്‍ സര്‍ക്കാറിന്റെ ഭാഗമല്ലെങ്കിലും എന്റെ ആത്മാവ് നിലവിലെ സര്‍ക്കാരിനുള്ളിലുണ്ട്. പാര്‍ട്ടിയെ ഒരിക്കലും ദുര്‍ബലമാകാന്‍ നമ്മള്‍ അനുവദിക്കരുതെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

സുശീല്‍ കുമാര്‍ മോദിക്ക് കേന്ദ്രമന്ത്രിസഭയില്‍ ഇടം കൊടുക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. ബിഹാറില്‍ നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ബി.ജെ.പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത് സുശീല്‍ കുമാര്‍ മോദിയെയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.