2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുക പരിശോധന കാലാവധി ഇനി ആറുമാസമല്ല; ബി.എസ് 4 വാഹനം ഉള്ളവര്‍ അറിയാന്‍

കോഴിക്കോട്: ബി.എസ് 4 വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവര്‍ഷമായി നീട്ടി ഗതാഗത വകുപ്പ് ഉത്തരവിട്ടു. ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് ഉത്തരവ്. ബി.എസ്4 വിഭാഗം വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറുമാസമാക്കി 2022ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു.

എന്നാല്‍, സെപ്റ്റംബര്‍ 21ന് ഈ ഉത്തരവ് ഹൈകോടതി റദ്ദാക്കി പുക പരിശോധന കാലാവധി ഒരുവര്‍ഷമാക്കി നീട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.എസ് നാല് വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവര്‍ഷമാക്കി ഗതാഗത വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.

2022 ഓഗസ്റ്റിലാണ് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് കാലാവധി ആറുമാസമാക്കിയത്. ബി.എസ്.4 ഇരുചക്ര മുച്ചക്ര വിഭാഗത്തില്‍ സംസ്ഥാനത്ത് അഞ്ചുലക്ഷം വാഹങ്ങളുണ്ട്. കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം ബി.എസ്.4 വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് ഒരു വര്‍ഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുക പരിശോധന കാലാവധി ഇനി ആറുമാസമല്ല; ബി.എസ് 4 വാഹനം ഉള്ളവര്‍ അറിയാന്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.