2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘തേജസ്വി യാദവ് ആര്‍.ജെ.ഡി അധ്യക്ഷനാകുമെന്ന് പറയുന്നവര്‍ വിഡ്ഢികള്‍’: ലാലു പ്രസാദ് യാദവ്

പാട്‌ന: ആര്‍ ജെ ഡി (രാഷ്ട്രീയ ജനതാദള്‍) നേതൃസ്ഥാനത്തേക്ക് തേജസ്വി യാദവ് എത്തുമെന്ന വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നവര്‍ വിഡ്ഢികളാണെന്നും അത്തരം തീരുമാനമെടുക്കുമ്പോള്‍ പരസ്യമായി പറയുമെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങനെയുള്ള പ്രചാരണം നടത്തുന്നവര്‍ വിഡ്ഢികളാണ്. അതൊക്കെ എപ്പോള്‍ വേണമെന്ന് ഞങ്ങള്‍ക്കറിയാംലാലു യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

തേജസ്വി യാദവിനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്ന ചര്‍ച്ചകളെ ആര്‍ ജെ ഡി നേതാവും ലാലുവിന്റെ മറ്റൊരു മകനുമായ തേജ് പ്രതാപ് യാദവും തള്ളിക്കളഞ്ഞിരുന്നു. ലാലു പ്രസാദ് പാര്‍ട്ടിയെ വേണ്ട വിധം നയിക്കുന്നുണ്ടെന്നും അദ്ദേഹം പാര്‍ട്ടി പ്രസിഡന്റായി തുടരുമെന്നും തേജ് പ്രത്പ് യാദവ് പറഞ്ഞു.

ആര്‍ ജെ ഡിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഫെബ്രുവരി 10 ന് പട്‌നയില്‍ നടക്കും. അംഗത്വ വിതരണത്തില്‍ ആരംഭിച്ച്, ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പു വരെയുള്ള നടപടിക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതാണ് ദേശീയ നിര്‍വാഹക സമിതി. ആര്‍ ജെ ഡി അധ്യക്ഷ സ്ഥാനത്ത് ലാലു പ്രസാദ് യാദവിന്റെ കാലാവധി ഡിസംബറില്‍ അവസാനിച്ചിരുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.