ന്യൂഡല്‍ഹി: ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രെയിന്‍ അപകടമുണ്ടായ ബാലസോര്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാറുണ്ടാകുമെന്നും മോദി പറഞ്ഞു.എന്റെ ദുഃഖം വിവരിക്കാന്‍ വാക്കുകളില്ല. പരുക്കേറ്റവര്‍ക്കായി സര്‍ക്കാര്‍ എല്ലാം ചെയ്യും. ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബാലസോറിന് സമീപത്തുള്ള ബാഹങ്ക ബസാറില്‍ വ്യോമസേന വിമാനത്തിലെത്തിയതിന് ശേഷം മോദി റോഡുമാര്‍ഗം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു പ്രധാനമന്ത്രി. പിന്നീട് ബാലസോര്‍ ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് കഴിയുന്നവരെയും മോദി സന്ദര്‍ശിച്ചു.
ബാലേശ്വര്‍ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമാന്‍ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഒഡീഷയില്‍ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിന്‍ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് സ്ഥലം സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
Comments are closed for this post.