'മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തീവ്രവാദികളും പാകിസ്താനികളും'
ശ്രീനഗര്‍: ജമ്മു കശ്മീര്‍ പ്രശ്‌നം കത്തിനില്‍ക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെ എതിര്‍ക്കുന്നവരെ ജനങ്ങള്‍ ഷൂ കൊണ്ടടിക്കുമെന്ന് സത്യപാല്‍ മാലിക് പറഞ്ഞു.
ശ്രീനഗറില്‍ പ്രസ് ബ്രീഫിങിനിടെയാണ് ഗവര്‍ണറുടെ വിവാദ പ്രസ്താവന. കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
‘ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പില്‍, അവരുടെ എതിരാളികള്‍ക്ക് ഒന്നും പറയേണ്ട ആവശ്യമില്ല. അവര്‍ കോണ്‍ഗ്രസ് നേതാക്കളെ 370-ാം വകുപ്പിനെ പിന്തുണയ്ക്കുന്നവരെ പറയുകയേ ഉള്ളൂ. അപ്പോള്‍ ജനങ്ങള്‍ അവരെ (കോണ്‍ഗ്രസ് നേതാക്കളെ) ഷൂ കൊണ്ടടിക്കും’- ഗവര്‍ണര്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തീവ്രവാദികളും പാകിസ്താനികളും
ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്ന ആശയവിനിമയ നിയന്ത്രണത്തെപ്പറ്റു ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയാണ് ഗവര്‍ണര്‍ നല്‍കിയത്. ‘മൊബൈല്‍ ഫോണ്‍ അധികവും ഉപയോഗിക്കുന്നത് തീവ്രവാദികളും പാകിസ്താനികളുമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
#WATCH: J&K Governor Satya Pal Malik, says,”the medium of phone and internet is used less by us and mostly by terrorists and Pakistanis as well as for mobilisation & indoctrination. It is a kind of weapon used against us so we have stopped it. Services will be resumed gradually.” pic.twitter.com/0AqzW1Of6e
— ANI (@ANI) August 28, 2019
നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധമാണ് മൊബൈല്‍ ഫോണ്‍, അതുകൊണ്ട് നിര്‍ത്തലാക്കി. സര്‍വീസ് പരിശോധിച്ച ശേഷം പുന:സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments are closed for this post.