കൊച്ചി: ഗായകന്‍ തോപ്പില്‍ ആന്റോ (81)അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങള്‍, നാടക ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നീ മേഖലകളില്‍ തിളങ്ങിയിട്ടുണ്ട്.
നാട്ടിലെ യോഗങ്ങളിലും കല്യാണ വീടുകളിലുമൊക്കെ പാടിനടന്നിരുന്ന ആന്റോയ്ക്ക് നാടകത്തിന്റെ അരങ്ങിലേക്ക് വാതില്‍ തുറന്നുകൊടുത്തത് മുന്‍ കേന്ദ്ര മന്ത്രി എ.സി. ജോര്‍ജായിരുന്നു. സി.ജെ. തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെ പിന്നണി ഗായകനായി. ആന്റോ, പിന്നീട് മാള മഹാത്മാ തീയറ്റേഴ്‌സ്, ചാലക്കുടി സൈമ തീയറ്റേഴ്‌സ്, എന്‍.എന്‍. പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്‌സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ മായാത്ത സ്വരമായി വളര്‍ന്നുകൊണ്ടിരുന്നു.
യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാല്‍പ്പാടുകള്‍’ സംവിധാനം ചെയ്ത കെ.എസ്. ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നല്‍കിയത്. ഹണീബി രണ്ടിലാണ് അവസാനമായി പാടിയത്.
Comments are closed for this post.