2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദശാബ്ദങ്ങള്‍ക്കപ്പുറത്തെ  വികസനം ഇന്നുതന്നെ

ശ്രീ. തോമസ് ഐസക് (ബഹു. കേരള ധനകാര്യ വകുപ്പ് മന്ത്രി) 

 
 
സംസ്ഥാന ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടണ്ടായിട്ടില്ലാത്ത വികസന മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമ്പോള്‍ അതിന്  ഊര്‍ജം പകരുന്ന പ്രധാന ഘടകമാണ് കേരള സര്‍ക്കാര്‍ രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി.കേരള നിയമസഭ ഏകകണ്ഠമായാണ് കിഫ്ബി ദേദഗതി നിയമം പാസാക്കിയത്.സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കിഫ് ബിക്ക് കഴിഞ്ഞിട്ടുണ്ടണ്ട്. വിവിധ ഭരണ വകുപ്പുകള്‍ക്ക് കീഴിലായി 57,000 കോടി രൂപയുടെ 730പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കി കഴിഞ്ഞു.5,866 കോടി രൂപ വിവിധ പദ്ധതികളില്‍ വിനിയോഗിച്ചും കഴിഞ്ഞു. ദീര്‍ഘവീക്ഷണവും പ്രായോഗികതയും സമന്വയിക്കുന്ന ആശയങ്ങളാണ് കിഫ് ബി യുടെ കാതല്‍.
 
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ധനകാര്യ രംഗത്ത് നടത്തുന്ന ഏറ്റവും നൂതനമായ ഇടപെടലാണ് കിഫ്ബി വഴിയുള്ള വിഭവ സമാഹരണം . അന്തര്‍ദേശീയ കമ്പോളത്തില്‍ നിന്നും മസാല ബോണ്ടണ്ട് വഴി പണം സമാഹരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ  ആദ്യത്തെ ധനകാര്യ സ്ഥാപനമാണ് കിഫ്ബി. നേരിട്ട് ആദായം തരാത്ത പദ്ധതികള്‍ ഏറ്റെടുക്കാന്‍ ആര് വായ്പ തരും എന്നു സംശയിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു മസാല ബോണ്ടണ്ട് . ദശാബ്ദങ്ങള്‍ക്ക് ശേഷം മാത്രം സാധ്യമായേക്കുന്ന വികസിത കേരളം ഇന്നുതന്നെ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ നേര്‍സാക്ഷ്യമാണ് കിഫ് ബി ഏറ്റെടുത്തിരിക്കുന്ന പദ്ധതികള്‍.  കിഫ് ബി എടുക്കുന്ന വായ്പകള്‍ പ്രസക്തമാകുന്നതും ഇവിടെയാണ്. രണ്ടണ്ടു പതിറ്റാണ്ടണ്ടണ്ടുകള്‍ക്ക്  ശേഷമായിരുന്നു ഈ പദ്ധതികള്‍ എങ്കില്‍ ചെലവ് എത്രയോ മടങ്ങ് ഉയരുമായിരുന്നു. അതിനേക്കാള്‍ എത്രയോ കുറവാണ് പലിശച്ചെലവ് എന്നത് വിമര്‍ശകര്‍ കണ്ടണ്ടില്ലെന്ന് നടിക്കുകയാണ്. ഇപ്പോള്‍ പൂര്‍ത്തിയായാല്‍ ഇന്നുള്ളവര്‍ക്ക് കൂടി ഈ പദ്ധതികള്‍ കൊണ്ടണ്ടുള്ള പ്രയോജനം ലഭിക്കുകയും ചെയ്യും.
 
 ആരോഗ്യം ,വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയുടെ സാമൂഹിക വികസന സൂചികകളില്‍ രാജ്യത്ത് മുന്‍പന്തിയിലാണ് കേരളം.എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ നേട്ടം നമുക്ക് അവകാശപ്പെടാനാവില്ല. ഈ വിടവ് നികത്തുകയാണ് കിഫ് ബി യിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിലെ പരിമിതികള്‍ മറികടക്കാന്‍ നിര്‍ണായക ഇടപെടലുകള്‍ ഇതിനകം കിഫ്ബി നടത്തിക്കഴിഞ്ഞു.ദേശീയപാതാ വികസനത്തിന് വേണ്ടണ്ടി വരുന്ന ഭൂമിയേറ്റെടുക്കല്‍ തുകയുടെ നാലിലൊന്നായ 5,374 കോടി രൂപ കിഫ്ബി വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടെണ്ടത്തിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയൊക്കെ കിഫ് ബി അനുമതി നല്‍കിക്കഴിഞ്ഞ പദ്ധതികളില്‍പെടുന്നു.വൈദ്യുതി പ്രസരണ മേഖലയില്‍ 5,200 കോടി രൂപ മുതല്‍ മുടക്കില്‍ ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതി യാഥാര്‍ഥ്യമാകുന്നു. 4,380 കോടി രൂപ ചെലവില്‍ 70 കുടിവെള്ള പദ്ധതികളാണ് കിഫ് ബി ഏറ്റെടുത്തിരിക്കുന്നത്.സംസ്ഥാനത്തിന്റെ വ്യവസായ വികസന ചിത്രം മാറ്റി വയ്ക്കാന്‍ കെല്‍പ്പുള്ള പെട്രോ കെമിക്കല്‍ പാര്‍ക്കിനായുള്ള ഭൂമി 977 കോടി രൂപ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്തു കഴിഞ്ഞു. കേരള ജനതയ്ക്ക് ആകമാനം ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള ഫൈബര്‍ ശൃംഖലാ പദ്ധതിയായ കെ ഫോണ്‍ 1,517 കോടി രൂപ മുതല്‍ മുടക്കില്‍ പുരോഗമിക്കുകയാണ്. ഇതിനും പുറമേ മറ്റു ഭരണ വകുപ്പുകള്‍ നടപ്പാക്കുന്ന 4,500 കോടി രൂപയുടെ വിവിധ പദ്ധതികളും പ്രവൃത്തി പഥത്തിലാണ്.
 
പദ്ധതികളുടെ ഗുണനിലവാരം,പ്രവൃത്തികളിലെ കാര്യക്ഷമത എന്നിവയ്‌ക്കൊപ്പം തന്നെ കൃത്യതയുള്ള ഒരു ആസ്തി ബാധ്യതാ നിര്‍വഹണ (അസറ്റ് ലയബിലിറ്റി ) രീതിയ്ക്കും കിഫ്ബി ഊന്നല്‍ കൊടുക്കുന്നു. സുതാര്യമായ ഇത്തരം സംവിധാനങ്ങള്‍ കിഫ്ബിയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്ന് നിരന്തരം ഉറപ്പു വരുത്തുന്നു. ഇതുതന്നെയാണ് ദേശീയ അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ ശ്രദ്ധയും താല്‍പര്യവും ആകര്‍ഷിക്കാന്‍ കിഫ് ബിയെ പ്രാപ്തമാക്കുന്നതും.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.