2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രതിപക്ഷ നേതാവ് വീണിടത്ത് കിടന്ന് ഉരുളുന്നു; തോമസ് ഐസക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ചെന്നിത്തലക്ക് പ്രസക്തമായ ഒരു ചോദ്യത്തിനും മറുപടിയില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരെയുള്ള സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തില്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സിഎജിയുടെ ചര്‍ച്ച ചെയ്യപ്പെട്ട റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ടാണെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ലാവലിനിലെ കളി കിഫ്ബിയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയുടെയും ക്രമക്കേടിന്റെയും കറ കിഫ്ബിയില്‍ പുരണ്ടിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കിഫ്ബി സുതാര്യവും നിക്ഷ്പക്ഷവുമാണ്.കിഫ്ബിയിലെ അഴിമതി എവിടെയെന്ന് ചെന്നിത്തല പറയണം.
കരട് റിപ്പോര്‍ട്ടില്‍ നിന്ന് വിത്യസ്തമായാണ് അന്തിമ റിപ്പോര്‍ട്ട് വന്നത്. കരട് റിപ്പോർട്ടെന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത് ശുന്ദ അസംബന്ധം. അസംബന്ധം എഴുന്നള്ളിച്ചാല്‍ തുറന്ന് കാണിക്കുക തന്നെ ചെയ്യും. അത് സിഎജി ആയാലും ശരി, മന്ത്രി പറഞ്ഞു.

ചെന്നിത്തല ബിജെപിയുടെ ബി ടീമാകരുതെന്നും ബിജെപി-കോണ്‍ഗ്രസ് ഒത്തുകളി പിടിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.