തിരുവനന്തപുരം: ആദായനികുതി വകുപ്പിന്റേത് ശുദ്ധതെമ്മാടിത്തമാണെന്ന് കിഫ്ബി ആസ്ഥാനത്ത് കേന്ദ്ര ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ഇന്ന് ഉച്ചയ്ക്ക് പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ഓഫിസില്‍ പരിശോധനയ്‌ക്കെത്തിയത്.
ഈ മാസം 25ന് മുമ്പ് രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടീസ് നല്‍കിയിരുന്നു.
ആവശ്യപ്പെട്ട രേഖകള്‍ കൊടുത്തിട്ടുണ്ട്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനാണ് നീക്കം. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
അഞ്ച് വര്‍ഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങള്‍, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയ തുകയുടെ കണക്കുകള്‍, പദ്ധതികള്‍ക്ക് വേണ്ടി വിവിധ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ഈടാക്കിയ പണത്തിന്റെ നികുതി, എന്നിവ സംബന്ധിച്ച രേഖകളാണ് കൈമാറിയത്.
Comments are closed for this post.