2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്‍കി; രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

തൃശ്ശൂര്‍: കൊവിഡ് ചികിത്സയ്ക്കിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്‍കി. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ചേറ്റുവ സ്വദേശി സഹദേവന്റേയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്റേയും മൃതദേഹങ്ങളാണ് മാറിയത്.

സഹദേവനാണെന്ന് കരുതി സെബാസ്റ്ററ്റിയന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ മൃതദേഹം ദഹിപ്പിച്ചു. മൃതദേഹം മാറി നല്‍കിയെന്ന് വ്യക്തമായതോടെ സഹദേവന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സെബാസ്റ്റ്യന്റെ മൃതദേഹം ദഹിപ്പിച്ചതിനാല്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് നല്‍കും.

സെബാസ്റ്റ്യന് 58 വയസ്സും സഹദേവന് 89 വയസ്സുമാണ് പ്രായം. ഇന്ന് രാവിലെയാണ് സെബാസ്റ്റ്യനും സഹദേവനും മരിച്ചത്. സംഭവത്തില്‍ വീഴ്ച്ച വരുത്തിയ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News