2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.കെ പഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 4 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന യൂണിവേഴ്‌സിറ്റിയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

യു.കെ പഠനം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 4 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന യൂണിവേഴ്‌സിറ്റിയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി വേണ്ടി വരുന്ന ഭീമമായ സാമ്പത്തിക ചെലവ് പല വിദ്യാര്‍ഥികളെയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് യു.കെ, യു.എസ് പോലുള്ള ജീവിത ചെലവ് കൂടുതലുള്ള രാജ്യങ്ങളിലാണെങ്കില്‍ കോഴ്‌സ് ഫീസ് എന്നിവക്ക് പുറമെ താമസം, ഭക്ഷണം, യാത്ര ചെലവ് എന്നിവക്കായി വമ്പിച്ച സാമ്പത്തിക ബാധ്യതയാണ് ഓരോ വിദ്യാര്‍ഥിക്കും ആവശ്യമായി വരുന്നത്.

ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സഹായത്തിനെത്തുന്നത് സ്‌കോളര്‍ഷിപ്പുകളാണ്. യൂറോപ്പിലെയും, അമേരിക്കയിലെയും, ഏഷ്യയിലെയും മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

അത്തരത്തില്‍ യു.കെയിലെ പ്രശസ്തമായ ലിങ്കണ്‍ യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പിനെ കുറിച്ചാണ് ചുവടെ പറയുന്നത്.

ലിങ്കണ്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം
ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 4000 പൗണ്ട് ( ഏകദേശം 4 ലക്ഷം ഇന്ത്യന്‍ രൂപ) വരെ ആനുകൂല്യം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2024 ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനിലേക്ക് ഡിസംബര്‍ 1 വരെ അപേക്ഷിക്കാവുന്നതാണ്. പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ താമസം, യാത്ര തുടങ്ങിയ ചെലവുകള്‍ക്കായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.

ആര്‍ക്കൊക്കെ ആനുകൂല്യം ലഭിക്കും?

  • ഇന്ത്യക്കാരായ വിദ്യാര്‍ഥിയായിരിക്കണം.
  • ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയില്‍ 2024 ലെ ജനുവരി/ ഫെബ്രുവരി മാസങ്ങൡ ആരംഭിക്കുന്ന അക്കാദമിക കോഴ്‌സുകളില്‍ ആദ്യ വര്‍ഷ പ്രവേശനം നേടിയിരിക്കണം.
  • ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 2:2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക പ്രോഗ്രാമുകളെ കുറിച്ചും, പ്രവേശന നടപടികളെ കുറിച്ചും വിശദമായി അറിയുന്നതിന് https://www.lincoln.ac.uk/ ലിങ്ക് സന്ദര്‍ശിക്കുക.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72j


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.