2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്ന് ശിവസേന

 

ന്യൂഡല്‍ഹി: ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ആയുര്‍വേദത്തിന്റെ ഗുണ വശങ്ങള്‍ സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പാര്‍ലമെന്റിലെ മുതിര്‍ന്ന അംഗം കൂടിയായ റാവത്ത് വിചിത്ര ആവശ്യം ഉന്നയിച്ചത്. ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് മന്ത്രാലയം ചിക്കന്‍ വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്ന് ആലോചിക്കണം.

ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നും തനിക്ക് ഒരു അനുഭവമുണ്ടൈന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ നന്ദൂര്‍ബാദ് പ്രദേശത്തെ ചേരിയില്‍ സന്ദര്‍ശിക്കാന്‍ പോയി. ആദിവാസികള്‍ ഒരു ഭക്ഷണം എനിക്ക് കൊണ്ടുവന്നു തന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ ആയുര്‍വേദിക് ചിക്കന്‍ എന്നായിരുന്നു അവര്‍ മറുപടി നല്‍കിയത്. ഇത് കഴിച്ചാല്‍ എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും ആ വിധമാണ് അവര്‍ കോഴിയെ വളര്‍ത്തുന്നതെന്നും പറഞ്ഞു.

ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആ മുട്ട കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റാവത്തിന്റെ പ്രസ്താവനയില്‍ പരിഹാസവുമായി സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. ചിക്കനും മുട്ടയും മാത്രമല്ല ബീഫും മട്ടനും വെജിറ്റേയനായി പ്രഖ്യാപിക്കണമെന്നായിരുന്നു ട്വിറ്ററില്‍ ഒരാളുടെ പ്രതികരണം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.