2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

2023ല്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച ആപ്പുകള്‍ ഇവയാണ്

ഉപയോക്താക്കള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച ആപ്പുകള്‍

ഫോണിലെ സ്‌പേസ് ഫുള്‍ ആകുമ്പോഴോ അല്ലെങ്കില്‍ ഫോണ്‍ ഹാങ് ആവുമ്പോഴോ ആണ് പലരും ചില ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഈ വര്‍ഷം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച ആപ്പുകള്‍ കണ്ടെത്തിയിരിക്കുകയാണ് ടിആര്‍ജി ഡാറ്റാ സെന്ററുകള്‍. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ആപ്പ് അണ്‍ഇന്‍സ്റ്റാളേഷന്‍ ശീലങ്ങളെക്കുറിച്ച് വിശകലനം നടത്തിയപ്പോഴാണ് ചില അപ്രതീക്ഷിത കണ്ടെത്തലുകളിലേക്കെത്തിയത്.

2023ല്‍, ആഗോളതലത്തില്‍ 10 ലക്ഷത്തിലധികം വ്യക്തികള്‍ ഓരോ മാസവും ‘ഹൗ ടു ഡിലീറ്റ് മൈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ‘ എന്ന് സെര്‍ച്ച് ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 100,000 ആളുകളില്‍ 12,500ലധികം സെര്‍ച്ചുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

2011ല്‍ ആദ്യമായി ആരംഭിച്ച സ്‌നാപ്ചാറ്റ് ഈ ഗണത്തില്‍ ഇന്‍സ്റ്റാഗ്രാമിന് പിന്നിലുള്ളത്. ഈ വര്‍ഷം പ്രതിമാസം ഏകദേശം 1,30,000 ആളുകള്‍ അവരുടെ സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കണക്കുകള്‍.

   

ലിസ്റ്റില്‍ ഇനിയും നിരവധി ആപ്പുകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.