2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മുസ്ലിംകള്‍ കൊല്ലപ്പെട്ടപ്പോഴുള്ള രോഷവും ഹിന്ദുക്കള്‍ കൊല്ലപ്പെട്ടപ്പോഴുള്ള രോഷവും ഇങ്ങനെയാണ് നോക്കിക്കാണുന്നത്?

മുഹമ്മദ് റിയാസ്, ഗൗസ് മുഹമ്മദ് എന്നീ രണ്ടുമുസ്ലിം ഭീകരര്‍ ഉദയ്പൂരിലെ ഹിന്ദു തയ്യല്‍കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയിരിക്കുന്നു. നുപൂര്‍ശര്‍മ നടത്തിയ പരാമര്‍ശങ്ങളെ കനയ്യലാല്‍ ഓണ്‍ലൈനില്‍ പിന്തുണച്ചതാണ് കൊലനടത്താന്‍ രണ്ടുപേരെയും പ്രേരിപ്പിച്ചത്. ഈ ഭീകരപ്രവര്‍ത്തനത്തില്‍ ഒരു ‘പക്ഷേ’കളോ ന്യായീകരണമോ യുക്തിയോ ഒന്നും തന്നെയില്ല. ഈ ഹീനകൃത്യംചെയ്തവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

ഏതെങ്കിലും മുസ്ലിം സംഘടനകളോ സ്ഥാപനങ്ങളോ അറിയപ്പെട്ട മുസ്ലിം വ്യക്തികളോ ഈ കൊലയാളികളെ ഹീറോ ആയി ചിത്രീകരിക്കുകയോ അവരെ ആശീര്‍വദിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല മുസ്ലിം സമുദായത്തില്‍നിന്ന് കൊലയാളികള്‍ക്കെതിരേ എതിര്‍പ്പുയരുകയാണുണ്ടായത്.

ഇനി 2014 മുതല്‍ ഹിന്ദുക്കളാല്‍ കൊല്ലപ്പെട്ട മുസ്ലിംകളുടെ എണ്ണം എണ്ണം നോക്കുക.

1- മുഹ്സിന്‍ ശൈഖ്, പൂനെ (2 June, 2014)
2 മുഹമ്മദ് അഖ്ലാഖ്, ദാദ്രി (28 September 2015)
3 പെഹ്ലു ഖാന്‍, അല്‍വാര്‍- രാജസ്ഥാന്‍ (5 April 2017)
4 അഫ്റജുല്‍ ഖാന്‍, രാജസ്ഥാന്‍ (7 Dec 2017)
5 കത്വയിലെ എട്ടുവയസ്സുള്ള ബാലിക (January, 2018)
6 റക്ബര്‍, അല്‍വാര്‍- രാജസ്ഥാന്‍ (20 July 2018)
7 തബ്റിസ് അന്‍സാരി, ജാര്‍ഖണ്ട് (17 June 2019)
8 അര്‍ബാസ്, കര്‍ണാടക (Oct 2021)
9 ആസിഫ് ഖാന്‍, മെവാത്ത് (May 2021)
10 സമീര്‍ ചൗധരി, ഷംലി (Sep 2021)
11 മുഹമ്മദ് അജ്ജാന്‍ ഇമ്രാന്‍, ബിഹാര്‍ (Oct 2021)
12 ദില്‍ഷാദ് ഹുസൈന്‍, ഘോരക്പൂര്‍ (Jan 2022)
13 രാഹുല്‍ ഖാന്‍, ഹരിയാന (Dec 2021)
14 അസലം രിസ്വി, ബിഹാര്‍ (Feb 2022)

ബീഫ് കൈവശം വച്ചെന്ന കുറ്റം, ലൗ ജിഹാദ്, പശുവിനെ അറുക്കല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കൊല്ലപ്പെട്ടവരുടെ അപൂര്‍ണപട്ടികയാണിത്. ഈ സംഭവങ്ങളിലെ പ്രതികളെ ഹിന്ദുസമുദായത്തിലുള്ളവര്‍(ബിജെപി നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍) ആശീര്‍വദിക്കുകയും സ്വീകരണം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മുസ്ലിംകളെ കൂട്ടക്കൊലചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ഹിന്ദു വിശുദ്ധ നേതാക്കളും ഈ കൊലയാളികളെ ആശീര്‍വദിച്ച് രംഗത്തുവന്നിട്ടുണ്ട്.

ഉദയ്പൂരില്‍ ഗൗസ് മുഹമ്മദും മുഹമ്മദ് റിയാസും ചെയ്തത് പോലെ ബംഗാളി തൊഴിലാളിയായ അഫ്രജുലിനെ കൊലപ്പെടുത്തുകയും അത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യ ആദ്യമായി അവതരിപ്പിച്ച ശംഭുലാല്‍ റേഗര്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ടിക്കറ്റ് വരെ നല്‍കി.

പ്രവാചകനെ അങ്ങേയറ്റം ഹീനമായ ഭാഷയില്‍ അവതരിപ്പിക്കുന്ന പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച പശ്ചിമബംഗാളിലെ സൗവിക് സര്‍ക്കാര്‍ എന്ന 17കാരനെ ആക്രമിക്കാനായി മുസ്ലിം ആള്‍ക്കൂട്ടം വീട് വളഞ്ഞപ്പോള്‍ രക്ഷിക്കാനെത്തിയ അമീറുല്‍ ഹഖ് എന്ന മുസ്ലിം അയല്‍വാസിയെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഹിന്ദുകൗമാരക്കാരനെ കൊലപ്പെടുത്തുന്നത് ഏതര്‍ത്ഥത്തിലും ഹീനമായ കുറ്റകൃത്യമാണെന്ന ബോധ്യത്താലാണ് അമീറുല്‍ ഹഖ് അവനെ രക്ഷിക്കുന്നത്. ഹിന്ദു കൗമാരക്കാരന്‍ ചെയ്ത കൃത്യത്തോട് യോജിപ്പുള്ളത് കൊണ്ടല്ല അമീറുല്‍ ഹഖ് അവനെ കൊലപ്പെടുത്തുന്നത് തടഞ്ഞത്. മറിച്ച് ഒരുവിശ്വാസിയെന്ന നിലയ്ക്ക് അത് എന്റെ ഉത്തരവാദിത്വം ആണെന്നുള്ളത് കൊണ്ടാണ്.

ഉദയ്പൂരിലെ കനയ്യലാലിന്റെ കൊലപാകതത്തില്‍ ഹിന്ദുരോഷത്തിനും സങ്കടങ്ങള്‍ക്കും നിങ്ങള്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കെ, 2014ന് ശേഷമുള്ള സംഭവങ്ങളില്‍ ഹിന്ദു- മുസ്ലിം രോഷവും ഹാനിയും അപമാനവുമെല്ലാം എങ്ങിനെയാണ് ഇവിടെ പ്രകടമായത് എന്ന് നിങ്ങള്‍ ചിന്തിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.